അഞ്ചരക്കണ്ടി> പാചകവാതക ചോർച്ച പരിഹരിക്കുന്നതിനിടെ ഗൃഹനാഥനും ഭാര്യക്കും ടെക്നീഷ്യനും പൊള്ളലേറ്റു. കാവിൻ മൂലയിലെ രവിന്ദ്രൻ, ഭാര്യ നളിനി, അഞ്ചരക്കണ്ടി ബാങ്കിന്റെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ സി കെ സിനിൽ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെ പരിക്ക് ഗുരുതരമാണ്.