കൊച്ചി> പുതിയകാലത്തിന്റെ മാധ്യമമായി ഒടിടി പ്ലാറ്റുഫോമുകൾ മാറുമ്പോൾ, ഒടിടിയുടെ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ഒടിടി കോൺക്ലേവ് ഒക്ടോബർ 28ന് കൊച്ചി ഹോളിഡേ ഇന്നിൽ നടക്കുന്നു. ഒടിടി കണ്ടന്റ്, ബിസിനസ് മേഖലകളെ പരിചയപ്പെടുവാനും ഡിജിറ്റൽ സ്ട്രീമിംഗിന്റെ നവീനസാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ഒടിടി കോൺക്ലേവ് അവസരമൊരുക്കും.
ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ, ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയൽ അഡൈ്വസർ എം ജി രാധാകൃഷ്ണൻ, കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു-ഐ.എ.എസ്, ടാറ്റ എൽക്സി ഗ്ലോബൽ പ്രാക്ടീസ് ഹെഡ് അജയ്കുമാർ മെഹർ, പ്രമുഖ മാധ്യമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, ചലച്ചിത്ര നിർമാതാവും നടനുമായ പ്രകാശ് ബാരെ, സീ5 ഡയറക്ടർ (SVOD) വിനോദ് ജോഹ്രി, സോൺവേർ ടെക്നോളജീസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗൗരവ് സോറൽ, എംഎസ്എൻ-നോക്കിയ സൊല്യൂഷൻസിലെ ഒടിടി വിദഗ്ദനായ രാജീവ് ജോൺ, വിവിധ ഒടിടി ബ്രാന്റുകളുടെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെയും ഐഎസ്പി -എംഎസ്ഒകളുടെയും മേധാവികൾ തുടങ്ങിയവർ ഒടിടി കോൺക്ലേവിൽ പങ്കെടുക്കും.
സിനിമ, മറ്റു കണ്ടന്റുകൾ തുടങ്ങിയവ ഒടിടിയിൽ മാർക്കറ്റ് ചെയ്യുന്നതെങ്ങനെ?, ഒടിടി ടെക്നോളജി, ഒടിടി തുറക്കുന്ന ബിസിനസ്സ് സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് കോൺക്ലേവിലെ മുഖ്യഫോക്കസ്. കേരളവിഷൻ ബ്രോഡ്ബാന്റ്, കേബിൾസ്കാൻ പ്രസാധകരായ കേരള ഇൻഫോ മീഡിയ എന്നിവർ സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് മീഡിയാ പാർട്ണർ. ടെക്നോളജി പാർട്ണർ സോൺവേർ ടെക്നോളജീസാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് മാത്രമാണ് ഒടിടി കോൺക്ലേവിൽ പങ്കെടുക്കുവാൻ കഴിയുക. www.keralainfomedia.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.