തിരുവനന്തപുരം > പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം കെപിസിസിക്ക് ലഭിച്ചതായി കെ സുധാകരന്. വക്കീല്‍ മുഖേനയാണ് മറുപടി നല്‍കിയത്. മറുപടി പരിശോധിച്ച് പാര്‍ട്ടി അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. എല്‍ദോസ് ഒളിവില്‍പ്പോയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും പാര്‍ട്ടിക്ക് ഇത് നാണക്കേടാണെന്നും കെ സുധാകരന് പറഞ്ഞു.