തിരുവനന്തപുരം
ആദിവാസിവിഭാഗത്തിന്റെ വാമൊഴി ഭാഷയുടെ സമാന്തര മലയാള പദങ്ങളുമായി പാഠപുസ്തകങ്ങൾ തയ്യാറായി. മുതുവാൻ, ചോലനായ്ക്ക, കാട്ടുനായ്ക്ക, ഊരാളി, കുറുമ, പണിയ, കുറിച്യർ, അടിയ, മന്നാൻ, അരനാടൻ തുടങ്ങിയ വിഭാഗങ്ങളുടെ ഭാഷകളിലാണ് പരിശീലന പാഠപുസ്തകം.
കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി, സമഗ്രശിക്ഷാ കേരളം പ്രവർത്തകർ സ്കൂളുകളിലെത്തി അതത് ഗോത്രവർഗ മെന്റർ അധ്യാപകരുടെ സഹായത്തോടെയാണ് പുസ്തകം ഒരുക്കിയത്. ഉടൻ പ്രകാശനം ചെയ്യുമെന്ന് എസ്എസ്കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ പറഞ്ഞു.