കറാച്ചി
ഏഷ്യാകപ്പ് ക്രിക്കറ്റിനായി ഇന്ത്യ പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ മറിച്ചും അതേ അനുഭവമായിരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ‘ആലോചനകളില്ലാത്ത തീരുമാനങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കും. അടുത്തവർഷം ഏകദിന ലോകകപ്പും പിന്നീട് മറ്റ് പല ഐസിസി ടൂർണമെന്റുകളും ഇന്ത്യയിൽ നടക്കാനുണ്ടെന്ന് മറക്കരുത്’–-പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷാ, ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്നും ഏഷ്യാകപ്പിനായി നിഷ്പക്ഷ വേദി ആലോചിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. വേദി മാറ്റത്തെപ്പറ്റി ഒന്നും അറിഞ്ഞില്ലെന്ന് പിസിബി വ്യക്തമാക്കി.