തിരുവനന്തപുരം> 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേരള വി സി ഡോ. വി പി മഹാദേവൻപിള്ളക്ക് കത്തയച്ചു. സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്.
നോമിനികളെ പിൻവലിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും വ്യക്തമാക്കി വൈസ് ചാൻസിലർ ചൊവ്വാഴ്ചയാണ് ഗവർണർക്ക് കത്തയച്ചത്. കഴിഞ്ഞ 11ന് കേരള സർവകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത തന്റെ നോമിനികളുമായ 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവർണർ വിസിക്ക് കത്തയച്ചത്.
ഇവരിൽ നാലുപേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിന്റെ കാരണം അറിയിച്ചിരുന്നു. അതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് മാത്രം പോരായെന്ന് ചൂണ്ടികാട്ടിയാണ് വി സി ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സർവകലാശാല വൈസ് ചാൻസിലർക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ചാൻസിലർ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത് കഴിയൂഎന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. . അയോഗ്യരാക്കിയവയർ അവധി സംബന്ധിച്ച ഔദ്യേഗിക നടപടികൾ സ്വീകരിച്ചവരാണ്. അതിനാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.
സർവകലാശാല വകുപ്പ് തലവൻമാരായ ഡോ. കെ എസ് ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള), ഡോ. കെ ബിന്ദു (സംഗീതം), ഡോ. സി എ ഷൈല (സംസ്കൃതം), ഡോ. ബിനു ജി ഭീംനാഥ്, തിരുവനന്തപുരം ഗവ. മോഡൽ എച്ച്എസ്എസ് പ്രധാനാധ്യാപകൻ ആർ എസ് സുരേഷ് ബാബു, കോട്ടൺഹിൽ ഗവ. പിപിടിടിഐ പ്രിൻസിപ്പൽ ടി എസ് യമുനാദേവി, കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്എസ്എസ്എസ് അധ്യാപകൻ ജി കെ ഹരികുമാർ, വർക്കല പാളയംകുന്ന് ജിഎച്ച്എസ്എസിലെ അധ്യാപകൻ വി അജയകുമാർ, പി എ ഹാരീസ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ക്ക് പി ഹാരീസ്, കയർ ഫ്ളക്സ് എക്സ്പോർട്ട് കമ്പനി ചെയർമാൻ ജോയ് സുകുമാരൻ, ക്യാപിറ്റൽ കളർ പാർക്ക് ഉടമ ജി പത്മകുമാർ, മലയാളം കമ്മ്യുണിക്കേഷൻസ് ന്യുസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, അഡ്വ. ജി മുരളീധരൻ പിള്ള, ഡോ. പി അശോകൻ (എസ് പി ഫോർട്ട് ഹോസ്പിറ്റൽ), അഡ്വ. ബി ബാലചന്ദ്രൻ എന്നിവരുടെ അംഗത്വം പിൻവലിക്കണമെന്നാണ് ഗവർണറുടെ ആവശ്യം.