കൊച്ചി> അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതായും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും സർക്കാരിനോട് നിർദേശിച്ചു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യുക്തിവാദിസംഘം നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.