കോഴിക്കോട് > മുസ്ലിംലീഗിൽ നിന്ന് നടപടി നേരിട്ടവരും ലീഗ് നിലപാടുകളിൽ അസംതൃപ്തരായവരും കോഴിക്കോട് യോഗം ചേർന്നു. ദേശീയതലത്തിൽ ഹെെദരാലി ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ രൂപീകരിക്കാനെന്ന പേരിലാണ് യോഗം ചേർന്നത്. അച്ചടക്ക നടപടി നേരിട്ട മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലിയും പങ്കെടുത്തു.
ലീഗ് ജില്ലാ നേതാക്കളും എംഎസ്എഫ് ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ലീഗ് നടപടി നേരിട്ട ലത്തീഫ് തുറയൂർ, പിപി ഷൈജൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഹംസയെ സസ്പെന്‍ഡ് ചെയ്തത്.