കൊച്ചി> ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ അത് നടക്കില്ലന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ മുഖ്യപ്രതി ഷാഫി കൂട്ടുപ്രതികളെ ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. പ്രതികള്‍ക്കെതിരെ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ഉണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ട് എന്നതിന് സൂചനകളില്ലന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികൾ പറഞ്ഞതുമാത്രം വിശ്വസിച്ചല്ല പൊലീസിന്റെ കേസ് അന്വേഷണം . മിസ്സിങ് കേസുകളും അന്വേഷിക്കുന്നുണ്ട്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതികളില്‍ നിന്ന് നിരവധി ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അവ പരിശോധിച്ചു വരുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.