പത്തനംതിട്ട> മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പൗര്‍ണ്ണമി ജി വര്‍മ്മയാണ് നറുക്കെടുത്തത്. 8 പേരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.
വൈക്കം ഇണ്ടന്തുരുത്ത് മനയിലെ അംഗമാണ് ഹരിഹരന് നമ്പൂതിരി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന് റിട്ട.ജസ്റ്റിസ് ആര് ഭാസ്കരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും.