ന്യൂഡൽഹി > കേരള ഗവര്‍ണറുടെ പ്രസ്താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന് സിപിഐ എം പിബി. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ല. രാഷ്ട്രപതി ഇടപെട്ട് ഗവർണറെ തിരുത്തണമെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണം. ഏകാധിപത്യ അധികാരങ്ങൾ ഗവർണർ പദവിയിൽ ഇല്ല. പ്രസ്താവനയിലൂടെ ഗവർണറുടെ രാഷ്ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഗവർണറെ രാഷ്ട്രപതി തടയണമെന്നും പിബി ആവശ്യപ്പെട്ടു.