തിരുവനന്തപുരം> മന്ത്രി സ്ഥാനം സ്വന്തം ഇഷ്ട പ്രകാരം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമില്ല. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ എന്നും പി ഡി ടി ആചാരി പറഞ്ഞു. ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.