തിരുവനന്തപുരം> എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്ത സുഹൈൽ ഷാജഹാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ഷാജഹാൻ സുധാകരന്റെ പേട്ടയിലെ വസതിയിലെ സ്ഥിരം സന്ദര്ശകനാണ്.
.jpg)
നേരത്തെ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ അക്രമിക്കാൻ ശ്രമിച്ച ദിവസം സുഹൈലും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഇയാളുടെ പങ്ക് അന്വേഷകസംഘം തേടിവരികയാണ്. മുഖ്യമന്ത്രിയെ വിമാനത്തിൽ അക്രമിച്ച പ്രതികളുമായി അടുത്ത ബന്ധമുള്ള സുഹൈൽ ഇതുവഴിസുധാകരനുമായും അടുത്തു.
സുഹൈലിന്റെ കുടുംബാംഗങ്ങളുമായിപ്പോലും സുധാകരന് അടുത്ത ബന്ധമാണുള്ളത്. തന്റെ വീട്ടിൽ ചടങ്ങുകളിൽ കെപിസിസി പ്രസിഡന്റ് പങ്കെടുത്തതിന്റെ ചിത്രങ്ങൾ സുഹൈന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സുധാകരന്റെ സ്വകാര്യകേന്ദ്രങ്ങളിൽ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യവും സുഹൈലിനുണ്ട്. സുധാകന്റെ പ്രഭാത വ്യായാമത്തിന്റെ വീഡിയോയടക്കം സുഹൈൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോൾ പ്രധാന സംഘാടകനും പങ്കാളിയുമായിരുന്ന ഇയാൾ പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സുഹൈൽ ഷാജഹാന്റെ നേതൃത്വതത്തിൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയായാണ് കേസിലെ ഒന്നാം പ്രതി ജിതിൻ ജൂൺ 30ന് രാത്രി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് സൂചന. ജിതിന് അറസ്റ്റിലായതിന് പിന്നാലെ സുഹൈൽ വിദേശത്തേയ്ക്ക് കടന്നതായും സൂചനയുണ്ട്.















