കൊച്ചി> ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഫോൺ ഓഫ് ചെയ്ത് ഒരു എംഎൽഎ ഒളിവിൽ പോയ സാഹചര്യമല്ലേ എന്ന വാർത്താ ചാനൽ ലേഖകന്റെ ചോദ്യത്തിന് ഞങ്ങൾ ഇടയ്ക്ക് വിളിച്ച് സംസാരിക്കുന്നുണ്ടെന്നാണ് ഷിയാസിൻ്റെ മറുപടി. എംഎൽഎയുടെ ഫോൺ പരാതിക്കാരിയായ കുട്ടിയുടെ കയ്യിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ഷിയാസ് പറഞ്ഞു.