കൊച്ചി> കെ റെയിൽ എന്ന പേര് ദക്ഷിണ കൊറിയയിൽ നിന്നും മോഷ്ടിച്ചതാണെ മനോരമ വാർത്തയ്ക്കെതിരെ കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. The Korea Railroad Corporation- KORAIL (കൊ റെയിൽ) എന്നാണ് അല്ലാതെ കെ റെയിൽ അല്ല. കെ റെയിൽ മെയ്ഡ് ഇൻ കൊറിയ അല്ല മെയ്ഡ് ഇൻ കേരളം ആണെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കെ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി.
വായനക്കാരെ രസിപ്പിക്കുന്നതിന് വേണ്ടി എഴുതുമ്പോൾ വസ്തുതാപരമായ തെറ്റുകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വായനക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള പത്രം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നും കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
കെ റെയിൽ എന്ന പേര് കൊറിയയിൽ നിന്നും മോഷ്ടിച്ചതാണെന്നാണ് മലയാള മനോരമയിലെ ലേഖകൻ പറയുന്നത്. ലേഖകന്റെ നാവികസുഹൃത്താണത്രേ ചിത്രത്തോടൊപ്പം ഈ വിവരം പങ്കുവെച്ചത്. The Korea Railroad Corporation അഥവാ KORAIL എന്നാണ് അല്ലാതെ കെ-റെയിൽ അല്ല. കെ-റെയിൽ മെയ്ഡ് ഇൻ കൊറിയ അല്ല മെയ്ഡ് ഇൻ കേരളം ആണ്.
വായനക്കാരെ രസിപ്പിക്കുന്നതിന് വേണ്ടി എഴുതുമ്പോൾ വസ്തുതാപരമായ തെറ്റുകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വായനക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള പത്രം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.