പത്തനംതിട്ട > നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന വീട്ടില്‍ വന്‍ പ്രതിഷേധം. ഡിവൈഎഫ്ഐയും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നുത്. മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മന്ത്രവാദം നടത്തിയിരുന്ന സ്ഥലവും യുവജന സംഘടനകൾ അടിച്ചുതകർത്തു.