മട്ടാഞ്ചേരി > ഫോർട്ട് കൊച്ചി പൊതുമരാമത്തുവകുപ്പ് ഓഫീസിൽഅതിക്രമിച്ചുകയറി ജീവനക്കാരിയെ മുറിയിൽ പൂട്ടിയിട്ട കേസിൽ അറസ്റ്റിലായ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊച്ചി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കുമ്പളങ്ങി എടപ്പറമ്പിൽ വീട്ടിൽ ഷെബിൻ ജോർജ് (33), പനയപ്പിള്ളി മണ്ഡലം പ്രസിഡന്റ് ഇടക്കൊച്ചി തെയ്യമ്മ വിലയിൽ അഷ്കർ ബാബു (37), കണ്ടക്കടവ് കുട്ടപ്പശേരി ജിനു വിൻസെന്റ് (26), കണ്ണമാലി കൈതവേലി വീട്ടിൽ നിക്സൻ (22), ഫോർട്ട് കൊച്ചി അമരാവതിയിൽ ആർ ബഷീർ (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
തകർന്ന റോഡുകളുടെ വിഷയം അസിസ്റ്റന്റ് എൻജിനിയറോട് സംസാരിക്കാനെന്ന പേരിൽ ചൊവ്വാഴ്ച ഓഫീസിൽ എത്തിയ ഷെബിൻ ജോർജും സംഘവും ജീവനക്കാരി ഒറ്റയ്ക്കായസമയം ഓഫീസ് മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നാണ് ജീവനക്കാരിയെ പുറത്തിറക്കിയത്.