കൊച്ചി> സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി ആഭിചാരക്കൊല നടത്തിയ ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടെ മാസം ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസ്. അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് വെളിപ്പെടുത്തൽ. ആയുരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫിയെന്നും ദമ്പതികള്‍ വെളിപ്പെടുത്തി.
എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്- 52), ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (61) എന്നിവരാണ് ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായത്. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.