എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ച് നിന്ന് തിരുവനന്തപുരത്തെ അധ്യാപിക. എംഎല്‍എ കോവളത്ത് വെച്ച് തന്നെ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഇടപെട്ടെന്നും ആരോപണം ഉണ്ട്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തേയ്ക്കും. പരാതിക്കാരി ഇന്ന് പോലീസിന് വിശദമായ മൊഴി നല്‍കും. കഴിഞ്ഞ മാസം പതിനാലിനാണ് കേസിനാസ്പദമായ സംഭവം.















