പാലക്കാട് > അഞ്ചുമൂർത്തിമംഗലം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. അപകടത്തെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഈ സമയം തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നുണ്ടായിരുന്നെങ്കിലും സഹായം കിട്ടിയില്ല. അതുവഴി വന്ന കള്ളുവണ്ടികൾ മാത്രമാണ് നിർത്തിയത്. ഈ വാഹനങ്ങളിലെ ഡ്രൈവർമാരും ക്ലീനർമാരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. മരണം സ്ഥിരീകരിച്ചവരുടെ മൃതദേഹം ഈ വാഹനങ്ങളിലാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.