തിരുവനന്തപുരം> വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഞായർ മുതൽ ഒരാഴ്ച സംസ്ഥാനത്തെ മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യം. വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടനം ഞായർ വൈകിട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും.
വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, വന യാത്രാവിവരണം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങളുടെ വിവരം വനംവകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്.