തിരുവനന്തപുരം> കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ജുഡീഷ്യൽ അംഗങ്ങളായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി ആശ, അഡ്വ. എം ആർ ശ്രീലത എന്നിവരും അഡ്മിനിസ്ട്രേറ്റീവ് അംഗമായി മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി കെ കേശവനും ചുമതലയേറ്റു. ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൾറഹീം മുമ്പാകെയാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതാദ്യമായാണ് വനിതാ ജുഡീഷ്യൽ അംഗങ്ങളെ ഉൾപ്പെടുത്തി മുഴുവൻ ഒഴിവിലും നിയമനം നടക്കുന്നത്.
ചടങ്ങിൽ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനയറ ഷാജി, കെഎടി അഡ്വ. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം ഫത്താഹുദീൻ, എറണാുകുളം കെഎടി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഐ ഷീലാദേവി, മുൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ കെ ദിനേശൻ, ജസ്റ്റിസ് ടി വി അനിൽകുമാർ, മുൻ ട്രിബ്യൂണൽ അംഗങ്ങളായിരുന്ന ബെന്നി ഗർവാസിസ്, വി രാജേന്ദ്രൻ, അഡീഷണൽ അഡ്വ. ജനറൽ കെ പി ജയചന്ദ്രൻ, എ ഷാജഹാൻ എന്നിവർ സംസാരിച്ചു.