തിരുവനന്തപുരം> ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില് ടോസ് നേടിയ ഇന്ത്യന് നായകന് രോഹിത് ശര്മ ഫീല്ഡിങ് തിരഞ്ഞെടുത്തു.ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്ത്, അര്ഷ്ദീപ് സിങ്, ദീപക് ചാഹര്, രവിചന്ദ്ര അശ്വിന് എന്നിവര് ടീമിലിടം നേടി.
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്മയും സംഘവും.ഓസ്ട്രേലിയയ്ക്കെതിരേ കളിച്ച ടീമില് നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഓള്റൗണ്ടര് ഷഹബാസ് അഹമ്മദും മധ്യനിര ബാറ്റര് ശ്രേയസ് അയ്യരും ടീമില് ഇടം നേടി.
പരിക്കേറ്റ ദീപക് ഹൂഡയ്ക്കും കോവിഡ് മാറാത്ത മുഹമ്മദ് ഷമിക്കും പകരമാണ് ഇരുവരും ടീമിലെത്തിയത്. ഓസ്ട്രേലിയന് പരമ്പരയില് ഷമിക്ക് പകരമെത്തിയ ഉമേഷ് യാദവ് ടീമിനൊപ്പം തുടര്ന്നു.ദുലീപ് ട്രോഫി ഫൈനലില് ഉത്തരമേഖലയ്ക്കായി കളിച്ചാണ് ശ്രേയസിന്റെ വരവ്. ലോകകപ്പ് ടീമിനുള്ള പകരക്കാരുടെ നിരയിലും ഇരുപത്തേഴുകാരനുണ്ട്.