മണ്ണാർക്കാട്> അട്ടപ്പാടി മധു വധക്കേസിൽ തിങ്കളാഴ്ച വിചാരണ ചെയ്ത അഞ്ച് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി. 69 മുതൽ 73 വരെയുള്ള സാക്ഷികളായ കള്ളമല വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ആർ രമേശ്, വില്ലേജ് ഓഫീസർ രഘു, പാടവയൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ബർണഡിറ്റ് മാനുവൽ, പാലക്കയം വില്ലേജ് ഓഫീസർ കെ ടി ജോസഫ്, മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ കൃഷ്ണകുമാർ എന്നിവരാണ് വിസ്താരത്തിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
വിചാരണ ചെയ്യേണ്ട 74-ാം സാക്ഷി തിങ്കളാഴ്ച കോടതിയിൽ ഹാജരായില്ല. കാഴ്ചക്കുറവുള്ളതായി കോടതിയിൽ കളവുപറഞ്ഞ 29-ാം സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ടതിൽ 29ന് വിധിപറയും.