തിരുവനന്തപുരം> സിനിമാ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ(60) കൊച്ചി ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നെത്തി ചികിത്സയിലായിരുന്നു. അശോകൻ എന്ന പേരിൽ വർണം, സാന്ദ്രം, ആചാര്യർ തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു.
അശോകൻ- –- താഹ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ബിസിനസാരംഭിച്ചു. കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ ടെലിഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ഈ ടെലിഫിമിന് സംസ്ഥാനസർക്കാർ അവാർഡും ലഭിച്ചു. ഗൾഫിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന “ഒബ്രോൺ’ ഐടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: സീത. മകൾ: അഭിരാമി.