Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബഹിരാകാശവാരം: സ്‌കൂൾ കുട്ടികൾക്ക്‌ മത്സരം, രജിസ്‌ട്രേഷൻ 28ന് അവസാനിക്കും

by News Desk
September 24, 2022
in KERALA
0
ബഹിരാകാശവാരം:-സ്‌കൂൾ-കുട്ടികൾക്ക്‌-മത്സരം,-രജിസ്‌ട്രേഷൻ-28ന്-അവസാനിക്കും
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കുൾ വിദ്യാർത്ഥികൾക്കായി ബഹിരാകാശശാസ്ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി ‘തിങ്ക് ഫോർ എ ബെറ്റെർ റ്റുമോറോ’ ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി ‘പെയിൻ്റ് ദ് കോസ്മോസ്’ ചിത്രരചനാ മത്സരം, ‘അസ്ട്രോഫയൽ’ സ്പേസ് ക്വിസ് എന്നിവയാണു മത്സരങ്ങൾ. എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക് ഒറ്റ വിഭാഗമായാണു മത്സരങ്ങൾ. ഇവയിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായിവരുന്നു.

‘പെയിൻ്റ് ദ് കോസ്മോസ്’, ‘തിങ്ക് ഫോർ എ ബെറ്റെർ റ്റുമോറോ’ എന്നീ മത്സരങ്ങൾക്ക് ഒരു സ്കൂളിൽനിന്ന് ഒരു വിദ്യാർത്ഥിക്കാണു പങ്കെടുക്കാൻ അവസരം. വിദ്യാലയങ്ങൾ വഴി മാത്രമാണു രജിസ്ട്രേഷൻ. സെപ്റ്റംബർ അവസാനവാരത്തോടെ ഇവയുടെ രജിസ്ട്രേഷൻ അവസാനിക്കും. സ്പേസ് ക്വിസിനു വിദ്യാർഥികൾക്കു നേരിട്ടു രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 28 ആണ് അവസാനതീയതി.

കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്രനിലവാരത്തിൽ പ്രവർത്തിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബാണ് പരിപാടിയുടെ സംഘാടകർ. യുഎൽ സ്പേസ് ക്ലബിൻ്റെ 6-ാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിൻ്റെ ഭാഗമായാണു മത്സരങ്ങൾ. യുഎൽ സ്പേസ് ക്ലബ്ബിൻ്റെ www.ulspaceclub.in എന്ന വെബ്സൈറ്റിലൂടെയാണു രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങളും അവിടെ ലഭിക്കും.

ബഹിരാകാശവിഷയങ്ങൾ, സ്റ്റെം വിഷയങ്ങൾ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്ങ് ആൻഡ് മാത്തമാറ്റിക്സ് – STEM) എന്നിവയിൽ തത്പരാരായ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും യുഎൽ സ്പേസ് ക്ലബ് നടത്തുന്നുണ്ട്. ഒക്ടോബർ 4 മുതൽ 10 വരെയാണു പരിപാടികൾ.

മനുഷ്യരാശിയുടെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുക എന്ന സന്ദേശത്തോടെ അന്താരാഷ്ട്രതലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോകബഹിരാകാശവാരം ആഘോഷിക്കുന്നത്. ഇതേ ദിവസങ്ങളിലാണ് സ്പേസ് ക്ലബിൻ്റെയും ആഘോഷം. ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹമായ സ്പുട്നിക്-1 1957 ഒക്ടോബർ 4-നു വിക്ഷേപിച്ചതിൻ്റെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചതിൻ്റെയും ഓർമയ്ക്കാണ് ബഹിരാകാശവാരം ആഘോഷിക്കുന്നത്. ഈ വർഷത്തെ ബഹിരാകാശവാരത്തിൻ്റെ സന്ദേശം ‘ബഹിരാകാശവും സുസ്ഥിരതയും’ എന്നാണ്.

ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ കെ കുട്ടിയുടെ നേതൃത്വത്തിൽ 2016 ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സേവനവിഭാഗമായ യുഎൽ ഫൗണ്ടേഷൻ സ്ഥാപിച്ചതാണ് യുഎൽ സ്പേസ് ക്ലബ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പേസ് ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ, വെബിനാറുകൾ, ഇസ്രോ(ISRO)യിലേക്ക് പഠനയാത്രകൾ തുടങ്ങി നിരവധി പരിപാടികൾ യുഎൽ സ്പേസ് ക്ലബ് നടത്തുന്നുണ്ട്.

‘സ്റ്റെല്ലാർ ക്രോണിക്കിൾ’ എന്ന ഇ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. സ്കൈ സഫാരി എന്ന അമച്വർ വാനനിരീക്ഷണകൂട്ടായ്മയും പ്രധാന പ്രവർത്തനമാണ്. സ്പേസ്, സ്റ്റെം എന്നീ മേഖലകളിൽ ഊന്നിയാണ് സ്പേസ് ക്ലബ് പ്രവർത്തിക്കുന്നത്.

Previous Post

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: മുഖംമൂടി ധരിച്ച് ആസൂത്രിത അക്രമം; കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Next Post

പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകും: പി കെ ബിജു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രവാസി-കുടുംബങ്ങൾക്ക്-കാവലാളായി-കേരള-സർക്കാർ-ഉണ്ടാകും:-പി-കെ-ബിജു

പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകും: പി കെ ബിജു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.