തിരുവനന്തപുരം: അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി. ആർ.ഇന്ദുഗോപനും ഒരുമിച്ച് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ബുധനാഴ്ച്ച തിരുവനന്തപുരം പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആൽവിൻ ഹെൻറിയുടെ ആദ്യ ചിത്രമാണ്.
റോക്കി മൗണ്ടൻ സിനിമാ സിൻ്റ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിക്കുന്നു.തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഭദ്രദീപം തെളിയിച്ച് സ്വിച്ച് ഓൺ നിർവ്വഹിച്ചു. മന്ത്രി എം.ബി.രാജേഷ്, ആൻസലൻ എം.എൽ.എ. ശൈലജാ സതീശനും അണിയറ പ്രവർത്തകരും പങ്കെടുത്തു. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. മാത്യു തോമസ് നായകനാകുന്ന ചിത്രത്തിൽ മാളവികാ മോഹനാണ് നായിക.പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ,, മുത്തുമണി.ജയാ. എസ്. കുറുപ്പ് ,വീണാ നായർ മഞ്ജു.പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു ‘
കഥ – ആൽവിൻ ഹെൻറി അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു.ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആൻ്റെ ണി എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സുജിത് രാഘവ്,മേക്കപ്പ് – ഷാജി പുൽപ്പള്ളി.കോസ്റ്റ്യും -ഡിസൈൻ – സ മീരാസനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.പൂവാർ ,വിഴിഞ്ഞം, നെയ്യാറ്റിൻകര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രകരണം പൂർത്തിയാകും. വാഴൂർ ജോസ്.ഫോട്ടോ – സിനറ്റ് സേവ്യർ.