തിരുവനന്തപുരം> നിയമസഭ പാസാക്കിയ 5 ബില്ലുകള് ഗവർണർ ഒപ്പിട്ടതായി രാജ്ഭവന് വ്യക്തമാക്കി. കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ഭേദഗതി, പിഎസ്സി കമ്മീഷൻ ഭേദഗതി, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്, ധന ഉത്തരവാദിത്വ ബിൽ എന്നിവയാണ് ഒപ്പ് വച്ചത്.
ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി അടക്കം 12 ബില്ലുകളാണ് കഴിച്ച നിയമസഭ പരിഗണിച്ചത്. അതിൽ 11 എണ്ണമാണ് ഗവർണറുടെ അനുമതിക്കായി നൽകിയിരുന്നത്. ഇതിൽ വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവർണർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തിൽ അഞ്ചെണ്ണത്തിനാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് അനന്തമായി നീട്ടാൻ ഗവർണർക്കാകില്ലെന്ന് നിയമവിദഗ്ധർ കഴിഞ്ഞ ദിവസം വ്യക്താമക്കിയിരുന്നു. ബില്ലുകൾ ഒപ്പിടാതെ നീട്ടുന്നത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്. ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടന പ്രകാരം ബില്ലിന്മേൽ പൊതുവായി ഗവർണർമാർ സ്വീകരിച്ചുവരുന്ന നടപടിയേ ഇവിടെയും എടുക്കാനാകൂ എന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് 5 ബില്ലകുളിൽ ഗവർണർ ഒപ്പുവെച്ചത്.