ന്യൂയോർക്ക്
ലോകം അപകടത്തിലാണെന്ന് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മൂന്നുവർഷത്തിനുശേഷം പൊതുസഭ സമ്മേളനം നേരിട്ട് ചേരവെയാണ് മുന്നറിയിപ്പ്. സംഘർഷങ്ങളും കാലാവസ്ഥാ ദുരന്തങ്ങളും വർധിച്ചുവരുന്ന ദാരിദ്ര്യവും അസമത്വവും കൈകാര്യം ചെയ്യണമെന്നും -വൻ ശക്തികൾക്കിടയിലുള്ള ഭിന്നത പരിഹരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
റഷ്യ, ഉക്രെയ്ന് സംഘർഷം പൊതുസഭയില്‍ ചര്‍ച്ചയാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പൊതുസഭയില്‍ സംസാരിക്കും. 150 രാജ്യത്തലവന്മാര് പൊതുസഭ സമ്മേളനത്തില്‍ പങ്കെടുക്കും.