ആലപ്പുഴ> രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങും മുമ്പുതന്നെ കാറില്‍ യാത്ര ചെയ്തെത്തിയ കുടുംബത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. യാത്ര വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്ഥലത്തെത്തിയ കുടുംബത്തെ പുറക്കാട് ജംങ്ഷന് സമീപം ദേശീയ പാതയില്‍ പള്ളിക്ക് മുന്‍വശത്ത് വച്ച് അക്രമിക്കുകയായിരുന്നു
കൊച്ചുകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ കാര്‍ തടഞ്ഞ് അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ചു. കുടുബം
കാറിന് പുറത്തിറങ്ങിയ ശേഷവും ചീത്ത വിളി തുടര്‍ന്നു. കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി.