കൊച്ചി
സർക്കാരിന്റെ അധിപനല്ല ഗവർണറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്ഥാനം മറന്നുള്ള പ്രതികരണമാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്നത്. ഗവർണറുമായി ഏറ്റുമുട്ടൽ ഇല്ലാതെ മുന്നോട്ടുപോകാൻ മുഖ്യമന്ത്രി ശ്രമിച്ചു. സർക്കാരിന്റെ പ്രവർത്തനം സുഗമമായി നടത്തണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണത്. അതൊരു ദൗർബല്യമായി കാണേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ ഏജന്റിന്റെ ആവശ്യമില്ല. ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറമുണ്ടെന്ന് ഗവർണർ ഭാവിക്കുന്നത് ശരിയല്ല. ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിയും മന്ത്രിസഭയും എന്നാണ് ഭരണഘടന പറയുന്നത്. ഗവർണർ എന്നാൽ മഹാരാജാവല്ല. ഇത് ജനാധിപത്യമല്ലേ എന്നും മാധ്യമപ്രവർത്തകരോട് കാനം ചോദിച്ചു. ഗവർണർ പദവിയേ വേണ്ടെന്നതാണ് പുരോഗമനപ്രസ്ഥാനങ്ങളുടെ പൊതുനിലപാടെന്നും അദ്ദേഹം പറഞ്ഞു.
.