കാസർകോട് > തെരുവുപട്ടികളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തോക്കുമേന്തി മുന്നേ നടന്ന ബേക്കല്‍ സ്വദേശി സമീറിനെതിരെ കേസെടുത്തു. ഐ പി സി 153 പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
നായ്ക്കളെ കൊല്ലാന്‍ തോക്കെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ചുമത്തിയാണ് കേസ്. സമീര്‍ തേക്കേന്തി നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പൊലീസ് നടപടി.
അതേസമയം തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസില്‍ വയ്ക്കുന്ന എയര്‍ ഗണ്‍ ആണെന്നും അതിന് ലെെസൻസ് ആവശ്യമില്ലെന്നും ഇതുകൊണ്ട് വെടിവച്ചാല്‍ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീര്‍ പറഞ്ഞു. തെരുവുനായ്ക്കളെ പേടിച്ച് മദ്രസയിൽ പോകാൻ മടിച്ച 13 കുട്ടികൾക്കൊപ്പമാണ് തോക്കുമായി പോയതെന്ന് സമീർ പറഞ്ഞു.