കൊച്ചി> മൂന്ന് വര്ഷം മുമ്പ് കണ്ണൂരില് വെച്ച് തനിക്കുനേരെയുണ്ടായത് വധശ്രമമാണെന്നും അതിന്റെ തെളിവുകള് തിരുവനന്തപുരത്ത് എത്തിയ ശേഷം പുറത്തുവിടുമെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര് വിസിയുടെ അനാസ്ഥ താന് ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് തന്നെ ആക്രമിക്കുന്നത്. കണ്ണൂര് സര്വകലാശാലയില് നടന്നത് ഗൂഢാലോചനയാണെന്നും ഗവര്ണര് പറഞ്ഞു. അതിനു തെളിവുണ്ട്. തെളിവുകള് വരും ദിവസം പുറത്തുവിടും. ആ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. ഗവര്ണര് പദവിയെ അപകീര്ത്തിപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി പല കാര്യങ്ങള്ക്കും മറുപടി നല്കുന്നില്ല. ഫോണ് വിളിച്ചാല് തിരിച്ച് വിളിക്കുന്നില്ല. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശ്ശീലയ്ക്ക് പുറത്തുവന്നതില് സന്തോഷമുണ്ട്.
സര്വകലാശാലകളുടെ സ്വയംഭരണാവകാശത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നിനും ചാന്സിലര് സ്ഥാനത്തിരിക്കുമ്പോൾ കൂട്ടുനില്ക്കില്ല. സര്വകലാശാല ഭേദഗതി ബില്ലില് നിയമപരമായ പ്രശ്നമുണ്ട്. ലോകോയുക്ത ഭേദഗതി ബില് പരിശോധിച്ചിട്ടില്ലൈന്നും ഗവർണർ പറഞ്ഞു.