തിരുവനന്തപുരം> സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.ഇതില്‍ പരം അസംബന്ധം മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമെങ്കിലും അദ്ദേഹം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനത്തില്‍ എന്തൊരു അസംബന്ധമാണ് പറയുന്നത്. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷിക്കുക. അപേക്ഷ കൊടുക്കുന്നു, ഉത്തരവാദപ്പെട്ട സംവിധാനം അവരുടേതായ നടപടിക്രമങ്ങളിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കട്ടെ. പരിശോധിച്ച് പിശകുണ്ടെങ്കില്‍ ചെയ്തവര്‍ അനുഭവിക്കട്ടെ. അതിന് ആരെങ്കിലും തടസം നിന്നോ?. സ്റ്റാഫിന്റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ല എന്ന് പറയാന്‍ അദ്ദേഹം ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു .
ഗവര്‍ണര്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നു. ഇതാണോ ചാന്‍സിലര്‍ പദവി ,കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വിദേശത്ത് രൂപം കൊണ്ടത് എന്നാണോ പറയുന്നത്. എന്ത് കൈകരുത്തും ഭീഷണിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് .ഇത്തരത്തിലുള്ള എന്ത് അനുഭവമാണ് അദ്ദേഹത്തിനുണ്ടായിട്ടുള്ളത്- മുഖ്യമന്ത്രി ചോദിച്ചു