തിരുവനന്തപുരം
2023 ജനുവരി ആറുമുതൽ ഒമ്പതുവരെ തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം ദേശീയ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. എ കെ ജി ഹാളിൽ നടന്ന യോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷയായി.
സ്വാഗതസംഘം ചെയർപേഴ്സണായി പി കെ ശ്രീമതിയെയും വൈസ് ചെയർപേഴ്സൺമാരായി മാലാ പാർവതി, സൂസൻകോടി, പ്രൊഫ. എ ജി ഒലീന, പി എസ് ശ്രീകല, ആർ പാർവതി ദേവി, ഡോ. നീനാപ്രസാദ്, ഡോ. രാജശ്രീ വാര്യർ, മിനി സുകുമാർ, സുജ സൂസൻ ജോർജ്, രാജലക്ഷ്മി, ഇ പത്മാവതി, ജി ശാരിക എന്നിവരെയും ജനറൽ കൺവീനറായി സി എസ് സുജാതയെയും കൺവീനറായി ടി എൻ സീമയെയും ജോ. കൺവീനർമാരായി എം ജി മീനാംബിക, എസ് പുഷ്പലത, വി അമ്പിളി, സബിതാബീഗം എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, വീണാ ജോർജ്, എംഎൽഎമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, വി ജോയി, കെ ആൻസലൻ, കാനത്തിൽ ജമീല, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, മേയർ ആര്യ രാജേന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ തുടങ്ങി നിരവധിപേർ പങ്കെടുത്തു.