തിരുവനന്തപുരം
നറുക്കെടുപ്പിന് നാലുനാൾ ബാക്കിയിരിക്കേ തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റ് വിറ്റു. 60 ലക്ഷമാണ് ആദ്യഘട്ടം അച്ചടിച്ചത്. മൊത്ത വിൽപ്പനക്കാരുടെയും ലോട്ടറി ഏജന്റുമാരുടെയും ആവശ്യത്തില് അഞ്ചുലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിച്ചു. ഞായര് മൂന്നിനാണ് ബമ്പർ നറുക്കെടുപ്പ്.
2021ല് ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റാണ് വിറ്റത്. ടിക്കറ്റു വില 300 രൂപയായിരുന്നു. ഇക്കുറി ടിക്കറ്റൊന്നിന് 500 രൂപയായിട്ടും കൂടുതൽ വിറ്റഴിക്കുന്നുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയുള്ള ബമ്പര് വിപണിയിലെത്തിയപ്പോൾ ഉയർന്ന ആശങ്കകളെല്ലാം അസ്ഥാനത്തായി.
വലിയ തുകയ്ക്ക് ആളുകൾ ടിക്കറ്റെടുക്കുമോയെന്നായിരുന്നു പലരുടെയും സംശയം. വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം സംശയമൊഴിഞ്ഞു. ബമ്പറിനുപുറമെ 40 രൂപയുടെ പ്രതിദിന ലോട്ടറി വിൽപ്പനയും നടക്കുന്നു. ഒരുലക്ഷത്തിലേറെ ടിക്കറ്റാണ് ദിവസവും വിറ്റഴിയുന്നത്.