തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററുകളില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന് പരാതി. തിരുവല്ലയിലാണ് സംഭവം.
ഉമ്മന്‍ചാണ്ടി, വി ഡി സതീശന്, കെ സുധാകരന്, കെ സി വേണുഗോപാല്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ചെന്നിത്തലയുടെ മാത്രം ചിത്രം ഒഴിവാക്കിയത് ഗ്രൂപ്പിസത്താലാണെന്ന ആക്ഷേപമാണ് ഉയരുന്നത്.