ന്യൂഡല്‍ഹി> രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടത്തിലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ അവസ്ഥ മെച്ചപ്പെടുത്തണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇന്നത്തെ ചോദ്യം രാജ്യത്തെ രക്ഷിക്കുക എന്നതാണ്.
അതിനായി രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.