തൃശൂർ> രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനായി തൃശൂര്‍ ഡിസിസി ഓഫീസിന് കാവി പെയിന്റടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ രീതിയിലാണ് കോൺഗ്രസ് ഓഫീസിന് പെയിന്റടിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മാറ്റി.