കൊച്ചി> കരുവന്നൂർ സഹകരണ ബാങ്ക് പുനരുജ്ജീവന പാക്കേജിന് ഹൈക്കോടതിയുടെ അംഗീകാരം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് സഹകരണ രജിസ്ട്രാർ തയ്യാറാക്കിയ 50 കോടിയുടെ പാക്കേജ് സർക്കാർ കോടതിയിൽ സമർപ്പിച്ചു. പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദ്ദേശിച്ചു.
സർക്കാർ സമർപ്പിച്ച പാക്കേജ് പരിശോധിച്ചതിന് ശേഷമാണ് കോടതി ഈ നിർദ്ദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിക്ഷേപക ഗ്യാരന്റി സ്കിം, ബാങ്കിന്റെ കരുതൽ നിക്ഷേപം, കേരള ബാങ്ക് വായ്പ, തൃശൂർ ജില്ലയിലെ പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം എന്നിവയിൽ നിന്നുമാണ് അൻപത് കോടി കണ്ടെത്തുന്നത്.