കാസർകോട്> കേന്ദ്ര സർവകലാശാലയുടെ പെരിയ മുഖ്യ കാമ്പസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. നിയമനത്തിലെ അഴിമതി അന്വേഷിച്ച് വി സിയെ പുറത്താക്കുക, രജിസ്ട്രാർ, അധ്യാപക നിയമനത്തിലെ അഴിമതി പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.
പെരിയ ടൗണിൽ നിന്നും മാർച്ച് ആരംഭിച്ചു. ക്യാമ്പസിൻ്റെ വിസി ഓഫീസ് കവാടത്തി ഗേറ്റ് തള്ളി തുറന്ന് ഇരുപതോളം പ്രവർത്തകർ അകത്ത് കയറി. ഡിവെെഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് പ്രവർത്തകരെ ലാത്തിവീശി തടഞ്ഞു. നാല് പ്രവർത്തകർക്ക് പരിക്കേറ്റു.
ഗേറ്റിന് മുന്നിൽ എസ്പഫഎഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ധർണ ഉദ്ഘാടനം ചെയ്തു. ടി എം സിദ്ധാർഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിവിൻ രാജ് സ്വാഗതം പറഞ്ഞു. കാസർക്കോട്ട് കേന്ദ്ര സർവകലാശാലയിലേക്കും 13 ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്കുമാണ് മാർച്ച് നടത്തിയത്.