പാരിസ്
സീസണിലെ തകർപ്പൻ പ്രകടനം തുടർന്ന് നെയ്മർ. ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ ഈ മുന്നേറ്റക്കാരന്റെ ഗോളിൽ പിഎസ്ജി ബ്രെസ്റ്റിനെ മറികടന്നു (1–-0). ലയണൽ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. ലീഗിൽ ഏഴ് കളിയിൽ എട്ട് ഗോളടിച്ച നെയ്മർ ആറ് ഗോളവസരങ്ങളും ഒരുക്കി. പിഎസ്ജിയുടെ എക്കാലത്തെയും മികച്ച നാലാമത്തെ ഗോൾവേട്ടക്കാരനുമായി. ആകെ 110 ഗോളാണ് ബ്രസീലുകാരന്.
ബ്രെസ്റ്റിനെതിരെ കടുത്ത പോരാട്ടം നേരിട്ടു ചാമ്പ്യന്മാർ. രണ്ടാംപകുതിയിൽ കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ബ്രെസ്റ്റിനായില്ല. ഇസ്ലാം സ്ലിമാനിയുടെ കിക്ക് പിഎസ്ജി ഗോളി ജിയാൻലൂജി ദൊന്നരുമ തടഞ്ഞു. ഏഴ് കളിയിൽ 19 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് പിഎസ്ജി.