ആറന്മുള
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ മല്ലപ്പുഴശ്ശേരിയും ഇടപ്പാവൂരും ജേതാക്കൾ. ഇരു പള്ളിയോടങ്ങളും മന്നം ട്രോഫിയിൽ മുത്തമിട്ടു. കാണികൾ ശ്വാസമടക്കി കാത്തുനിന്ന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പള്ളിയോടങ്ങളിലെ പൊന്നുകെട്ടിയ ചൂണ്ടൻവള്ളമായ മല്ലപ്പുഴശ്ശേരി വിജയം കൊയ്തത്. ജലോത്സവത്തിന്റെ ആതിഥേയ കര നേടുന്ന ഏഴാം വിജയമാണിത്.
എ ബാച്ചിൽ കുറിയന്നൂർ രണ്ടും ചിറയിറമ്പ് മുന്നും സ്ഥാനം നേടി. ബി ബാച്ചിൽ പുല്ലുപ്രമാണ് രണ്ടാംസ്ഥാനം നേടിയത്. എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നംതോട്ടവും ബി ബാച്ചിൽ പുതുക്കുളങ്ങരയും ഒന്നാമതെത്തി.
ജലോത്സവം സ്വാമി നിർവിണാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്ര ആന്റോ ആന്റണി എംപിയും മത്സര വള്ളംകളി നാഗാലാൻഡ് മുൻ ഗവർണർ കുമ്മനം രാജശേഖരനും ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജൻ അധ്യക്ഷനായി.