കൂത്താട്ടുകുളം> കൂത്താട്ടുകുളം പിറവം റോഡിൽ ജൂപ്പിറ്റർ ഭാഗത്ത് തിരുവോണദിവസമുണ്ടായ ബൈക്ക് അപകടത്തിൽ ബീഹാർ സ്വദേശി മരിച്ചു. കൂത്താട്ടുകുളം പൈറ്റക്കുളം മാർബിൾസിലെ ജീവനക്കരനായിരുന്ന ബീഹാർ പാട്ന ചമ്പാരാൻ സ്വദേശി വിനോദ് സഹിനി (29) ആണ് മരിച്ചത്.
സഹയാത്രികർരായ രണ്ട് ബീഹാർ സ്വദേശികൾക്ക് പരിക്കുണ്ട്. ബീഹാർ സ്വദേശികളായ സുശീൽകുമാർ (25), ഇസ്രേൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. എതിരേ വന്ന് ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജൂപ്പിറ്റർ വളവിൽ നിയന്ത്രണം വിട്ട് ബൈക്ക് ഓടയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം നാട്ടിലേക്ക് നാട്ടിലേക്ക് കൊണ്ടു പോകും.