ന്യൂഡൽഹി> ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി. അസോസിയേഷനിലെ ഭരണപ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിർദ്ദേശം നൽകി. ഡിസംബറോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഡിസംബറിലും പ്രശ്നപരിഹാരമായില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരും.