Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നവവധുവിന്റെ കൊലപാതകം ആസൂത്രിതം: മൂന്നു തവണ കൊല്ലാൻ ശ്രമിച്ചു, ഭർത്താവ് റിമാൻഡിൽ

by News Desk
September 8, 2022
in KERALA
0
നവവധുവിന്റെ-കൊലപാതകം-ആസൂത്രിതം:-മൂന്നു-തവണ-കൊല്ലാൻ-ശ്രമിച്ചു,-ഭർത്താവ്-റിമാൻഡിൽ
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

വർക്കല> വർക്കലയിൽ നവവധു നിഖിതയുടെ കൊലപാതകത്തിൽ ഭർത്താവ് അനീഷ് റിമാൻഡിൽ. ഭർതൃ ഗൃഹത്തിൽ നിലവിളക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ആലപ്പുഴ മുല്ലയ്ക്കൽ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) യുടെ കൊലപാതകം ആസൂത്രിതമാണെന്നും ഭർത്താവ് അനീഷ് മുമ്പ് 3 തവണ കൊലപ്പെടുത്താൻ ശ്രമിച്ചതായാണുമാണ് പൊലീസ് നിഗമനം. ഭാര്യയെ സംശയമുണ്ടെന്നും ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും നിഖിതയെ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാത്രിയിലും അനീഷ് നിഖിതയായി വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് നിഖിതയെ കഴുത്ത് ഞെരിക്കുകയും ഫാനിൽ കെട്ടിതൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന നിലക്ക് വിളക്കെടുത്ത് വയറ്റിൽ കുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുണിയും വിളക്കും ഫോറൻസിക് വിഭാഗം കണ്ടെടുത്തു. ചൊവ്വ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ചേർന്നു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്.

വിവാഹശേഷം ജൂലൈ 19ന് ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും സെപ്റ്റംബർ 1ന് അനീഷിന്റെ ചികിത്സ സംബന്ധമായ ആവശ്യത്തിന് ദുബായിൽ ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നും ലീവിന് നാട്ടിലെത്തുകയുമായിരുന്നു ഇരുവരും. അനീഷും നിഖിതയും കിടന്ന മുറിയിൽ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും സഹോദരനും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അനീഷ് മുറിയുടെ വാതിൽ തുറന്നിരുന്നില്ല. നിഖിതയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് അനീഷിന്റെ സഹോദരൻ കമ്പിപ്പാരയ്ക്ക് മുറിയുടെ വാതിൽ കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. ഫാനിൽ ബെഡ് ഷീറ്റ് കൊണ്ട് കുരുക്ക് ഇട്ടിട്ടുന്നു. നിഖിതയുടെ വയറ്റിൽ കുത്തേറ്റ മുറിവുണ്ടായിരുന്നു. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ വയറ്റിൽ കുത്തിയതും തുടർന്ന് തലയ്ക്കു അടിച്ചതും. ശക്തമായ അടിയിൽ നിഖിതയുടെ തലയോട്ടി പിളർന്ന് തലച്ചോർ വെളിയിൽ വന്നിരുന്നു.

നിഖിതയുടെ ചോര അനീഷിൻ്റെ പുറത്ത് പുരണ്ട അവസ്ഥയിൽ കണ്ടതിനാൽ നിഖിതയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇവർ തമ്മിലുള്ള വഴക്കിനിടയിൽ തോർത്ത് ഉപയോഗിച്ച് കഴുത്തിൽ ഇറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു . തുടർന്ന് വിളക്ക് കൊണ്ട് മുറിവേറ്റ നിഖിതയെ കെട്ടി തൂക്കാൻ വേണ്ടിയാണ് ഫാനിൽ ബെഡ്ഷീറ്റ് കൊണ്ട് കുരുക്കിട്ടതെന്നാണ് പൊലീസ് നിഗമനം. ഭാര്യയെ സംശയിച്ചിരുന്ന ഇയാൾക്ക് ബാംഗ്ലൂരിലുള്ള മറ്റൊരു യുവതിയുമായി വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും യുവതിയുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ളവ ശേഖരിച്ചു വിശദമായി അന്വേഷണം നടത്തും.

ഫോറൻസിക് വിഭാഗവും അനീഷിന്റെ വീട്ടിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം അനീഷിന്റെ കൈയിലെ രക്തം പാടുകൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരക്കുകയും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്നും പൊലീസ് പറഞ്ഞു.

Previous Post

ബഫർസോൺ: കേന്ദ്രം പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ

Next Post

കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഗതാഗത വികസനത്തിന്‌ കരുത്താകുമെന്ന് മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊച്ചി-മെട്രോ-രണ്ടാം-ഘട്ടം:-ഗതാഗത-വികസനത്തിന്‌-കരുത്താകുമെന്ന്-മുഖ്യമന്ത്രി

കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഗതാഗത വികസനത്തിന്‌ കരുത്താകുമെന്ന് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.