ഗൂഡല്ലൂർ> പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പന്തല്ലൂർ കുളപ്പള്ളി കുറിഞ്ചി നഗർ സ്വദേശി കൃഷ്ണസ്വാമിയെയാണ് (26) ഊട്ടി കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ 14നായിരുന്നു സംഭവം. പതിമൂന്നുകാരിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ദേവാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.