ഇരിട്ടി> കിളിയന്തറയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹയാത്രികരായ മൂന്നു പേർക്ക് ഗുരുതരം. പേരട്ട നാഷണൽ ക്രഷറിലെ ഡ്രൈവർ പേരട്ട കല്ലം തോട്ടിലെ പള്ളി പിരിയാടൻ ഹൗസിൽ പി.പി.പ്രമോദ് (50) ആണ് മരിച്ചത്.ഇതേ ക്രഷറിലെ മനേജർ വയനാട് സ്വദേശി ശ്യാംജിത്ത് (40) ക്രഷർ ജീവനക്കാരായ പേരട്ട സ്വദേശി ജയരാജൻ ചേലപ്പള്ളി (45), മെൽവിൻ (35)എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കിളിയന്തറ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിനടുത്താണ് അപകടം നടന്നത്.ഇരിട്ടി ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഗണർ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന പ്രമോദ് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.ഗുരുത
പരുക്കേറ്റ മറ്റു മൂന്നു പേരെ പൊലിസും നാട്ടുകാരും ചേർന്ന് ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രമോദിൻ്റെ മൃതദേഹം കണ്ണൂർ ഗവ.മെഡി.കോളജിലേക്ക് മാറ്റി.പേരട്ട കല്ലംതോട്ടിലെ പരേതനായ പള്ളിപ്പിരിയാടൻ ശങ്കരൻ നായരുടെയും പാലയാടൻകല്യാണി (സരോജിനി ) യുടെയും മകനാണ് മരണപ്പെട്ട പ്രമോദ്.ഏറെക്കാലമായി ക്രഷറിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ബിന്ദു.മക്കൾ: സ്നേഹ മോൾ (അധ്യാപിക കീഴൂർ വി യുപി സ്കൂൾ), സഞ്ജയ് (ഐ.ടി.ഐ വിദ്യാർത്ഥി )hരുമകൻ (വിനയ രാജ് (മാനേജർ, ടാറ്റ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂർ)
സഹോദരങ്ങൾ: പ്രശാന്ത്(കുന്നോത്ത്, കണ്ടക്ടർ ), പ്രഭാവതി (എടക്കാനം)