കൊല്ലം> സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയി . കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയിരുന്നില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകൻ കൊട്ടേഷൻ നൽകുകയായിരുന്നു .
കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം .ഒരു ലക്ഷം രൂപക്കാണ് കൊട്ടേഷൻ നൽകിയത്. കൊട്ടിയത്തെ വീട്ടിൽനിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. അതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള് സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.















