തിരുവനന്തപുരം> സംസ്ഥാന ഡ്രഗ്സ് കൺട്രോൾവകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 11 ഇനം മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം. ആസ്പിരിൻ, പാന്റോപാരസോൾ ആൻഡ് ഡോംപെരിഡോൺ, ബാസ്ലോഫെൻ, ക്ലോണപ്പെട്ട്, പാരബാൻഡ് തുടങ്ങി വിവിധ മരുന്നുകളാണ് നിരോധിച്ചത്.